Sunday, January 16, 2011
ദ്വിദിന കൂട്ടായ്മ
പയ്യനുര്‍ കോളേജ് സാഹിത്യ വേദിയുടെ ദ്വിദിന ക്യാമ്പ് ജനുവരി പതിനഞ്ച്, പതിനാറ് തീയതികളില്‍ കോളേജ് സെമിനാര്‍ ഹാളില്‍ നടന്നു. പ്രസിദ്ധ കഥാകാരി സിതാര എസ് ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ അറുപത്തി അഞ്ചോളം കുട്ടികള്‍ പങ്കെടുത്തു. ഹിന്ദി അധ്യാപകനും സാഹിത്യവേദിയുടെ സുഹൃത്തുമായ ജനാര്‍ദ്ദനന്‍ മാഷായിരുന്നു അദ്ധ്യക്ഷന്‍ . സാഹിത്യവേദിയുടെ കാമ്പുസിലെ പ്രസക്തി വിശദീകരിച്ചു കൊണ്ട് അവസാനിച്ച ഈ
പ്രസംഗവും ഹൃസ്വമയിരുന്നു. പദ്മനാഭന്‍ കവുംബായിയുടെ സ്വാഗത ഭാഷണം സാഹിത്യവേദിയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും സ്പര്സിച്ചുകൊണ്ടാണ് തുടങ്ങിയത്. ഒരു ദശകത്തോളമായി കോളേജിന്റെ സാഹിത്യ താത്പര്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ സ്ഥാനമാണ് സാഹിത്യ വേദിക്ക് കാമ്പസിലുള്ളത്. അതുകൊണ്ട് ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഔപചാരിക സാഹിത്യ പഠനത്തിനപ്പുറം ചില കൂട്ടായ്മകളും സാഹിത്യ സംരംഭങ്ങളും സാധ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. സാഹിത്യ തത്പരരായ എല്ലാവര്‍ക്കും ഒരുമിക്കാനുള്ള ഒരു സന്ദര്‍ഭം ഇതുവഴി ഉണ്ടാകും, എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് പദ്മനാഭന്‍ പറഞ്ഞു. സിതാരയുടെ പ്രസംഗം തുടങ്ങിയത് ഈ കലാലയത്തോടുള്ള ഇഷ്ടം രേഖപ്പെടുത്തികൊണ്ടയിരുന്നു. ഇത്രയും പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ഒരു ക്യാമ്പ് തന്റെ ഒരു സ്വപ്നമാണെന്നും, അതൊരു പെണ്ണിന്റെ സ്വാര്‍ത്ഥത യായി കണ്ടാലും സാരമില്ലെന്നും അവര്‍ പറഞ്ഞു. അടുത്ത സംസാരത്തില്‍ കൂടുതല്‍ പറയാമെന്നു സൂചിപ്പിച്ചുകൊണ്ട് അവര്‍ ഉദ്ഘടനപ്രസംഗം ചുരുക്കി.
ക്യാമ്പില്‍ പങ്കെടുത്ത പ്രമുഖ വ്യക്തികള്‍
സിതാര എസ് കഥാകാരി
വീരാന്‍കുട്ടി കവി
സുഭാഷ് അറുകര നാടന്പട്ടുകാരന്‍
ഡോക്ടര്‍ പവിത്രന്‍ ടി കൊഴികോട് സര്‍വകലാശാല മലയാളം വകുപ്പ് അധ്യക്ഷന്‍
ദാമോദരന്‍ കൊളപ്പുറം കഥാകാരന്‍
എ വി പവിത്രന്‍ എഴുത്തുകാരന്‍
വത്സന്‍ മാസ്റ്റര്‍ കലാപ്രവര്ത്തകന്‍
എ സി ശ്രീഹരി കവി
പദ്മനാഭന്‍ കാവുംഭായി കവി, കണ്വീനര്‍ സാഹിത്യവേദി
Subscribe to:
Posts (Atom)