Friday, September 24, 2010

ആതിര ജി മൂന്നാം സെമെസ്റെര്‍ ഇംഗ്ലീഷ്






ആകാശത്തിനു കീഴെയുള്ള കാര്യങ്ങള്‍

"ആകാശത്തിനു കീഴിലുള്ള
ഏതു കാര്യത്തെകുരിച്ചും
എന്നോട് ചോദിക്കണം
(മറുപടി തീര്‍ച്ച)"
അപ്പോള്‍
ആകാശത്തിനു മുകളിലുള്ള കാര്യങ്ങള്‍?
"............."
ആകാശം, അതെന്താണ്?
നീലിച്ചു കാണുന്ന ശുന്യത?
മാറും നിറങ്ങളില്‍ മറഞ്ഞ പൊള്ളത്തരം?
എന്തുമാകട്ടെ, പക്ഷെ
പറയരുതാകാശമില്ലെന്ന്
ഉണ്ട്. ഓരോരുത്തര്‍ക്കും
അവരവരുടെ തലയ്ക്കു മുകളില്‍
മാത്രം...
ശരി,
ഇനി നീ പറഞ്ഞോളു
നിന്റെ തലയ്ക്കു മുകളിലെ
ആകാശത്തിനു കീഴിലുള്ള
കാര്യങ്ങള്‍...
പക്ഷെ, പെട്ടെന്ന് വേണം.
കിണര്‍ വട്ടത്തിലുള്ള ആകാശങ്ങല്‍ക്കപ്പുറത്ത്
ഒളിപ്പിച്ചുവെച്ച ഇടിവെട്ടും പേമാരിയുമായി
കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടുന്നുണ്ട്.

No comments:

Post a Comment